ചില നേരങ്ങള്‍
ബിപിന്‍ ബാലചന്ദ്രന്‍
ചില നേരങ്ങളങ്ങനെയാണ്‍’
വെറുതെ ആയിരിക്കല്‍-
ഉണ്മ
വെയില്‍ മൗനം
ഇലപ്പാളികള്‍ക്കിടയിലൂടെ-
യെത്തിനോക്കി
ഹൃദയ സൂര്യനാകുന്ന പോലെ
ചില നേരങ്ങളങ്ങനെയാണ്
പെട്ടെന്നൊരു പറക്കല്‍-
തിളക്കം
നിശ്ശബ്ദ ശലഭങ്ങള്‍
സിരാപടലങ്ങള്‍ക്കിടയില്‍
മുട്ടയിട്ട്
മരിച്ചു വീഴുന്ന പോലെ
ചില നേരങ്ങളങ്ങനെയാണ്
വെള്ളിനൂലുകളാല്‍
സ്വപ്നം നെയ്യല്‍-
അഭയം
മോക്ഷസംഭോഗത്തിനായി
ഉടലര്‍പ്പിച്ച് ഒരാണ്‍ ചിലന്തി
കാത്തിരിക്കുന്ന പോലെ
ചില നേരങ്ങളങ്ങനെയാണ്
ഇലകളെക്കുറിച്ചോ
വേരുകളെക്കുറിച്ചോ
ഉത്കണ്ഠയില്ലാതെ
ഒരു വിത്ത്
മുളച്ചു തുടങ്ങുന്നതു പോലെ.
Leave a Reply