താളാത്മകമായ അകഷരവിന്യാസത്തിന്റെയും പദക്രമത്തിന്റെയും ചില മാതൃകകളാണ് ഇവിടെ സൂചിപ്പിച്ചത്. പദ്യത്തില്‍ മാത്രമല്‌ള, ഗദ്യത്തിലും വിവിധകാവ്യഘടകങ്ങളുടെ ആവര്‍ത്തനത്തിലൂടെയും ആവര്‍ത്തനത്തെക്കുറിച്ചൊരു പ്രതീകഷ രൂപപെ്പടുത്തിയ ശേഷം അതിനെ തകര്‍ക്കുന്നതിലൂടെയും താളം കവിതയില്‍ പ്രവര്‍ത്തിക്കുന്നു. പി. എ. നാസിമുദീന്‍, പവിത്രന്‍ തീക്കുനി, എസ്. കണ്ണന്‍, ടി. പി. അനില്‍ കുമാര്‍, ശൈലന്‍, കുഴൂര്‍ വില്‍സണ്‍, നിരഞ്ജന്‍, സുനില്‍കുമാര്‍ എം. എസ്., ടി. പി. വിനോദ്, റഫീക്ക് തിരുവള്ളൂര്‍, എസ്. കലേഷ്, സനാതനന്‍, എം. ജി. രവികുമാര്‍, എം. ആര്‍. വിഷ്ണുപ്രസാദ്, എം. ആര്‍. വിബിന്‍, ക്രിസ്പിന്‍ ജോസഫ്, പി. എ. അനീഷ്, നകുല്‍ വി. ജി. എന്നിങ്ങനെ സജീവമായി കവിതാരംഗത്തുള്ളവരുടെ രചനകള്‍ കൂടുതലായും ഗദ്യത്തിന്റെ സാധ്യതകളാണ് ഉപയോഗിക്കുന്നതെങ്കിലും കാവ്യതാളത്തെ വിശാലമായി അര്‍ത്ഥത്തില്‍ പരിഗണിക്കുന്നുവെങ്കില്‍ അവരിലും ഇത്തരം ആവിഷ്‌കാരരീതികളുടെ സാന്നിധ്യമുണ്ടെന്നു കാണാം.
അതായത് നിശ്ചിതവൃത്തങ്ങളില്‍ മാത്രം ഊന്നിനിന്നുകൊണ്ടുള്ള താളവിശകലനരീതികള്‍ക്ക് പുതുകവിതയെ സംബന്ധിച്ച് പ്രസകതി കുറവാണ്. ഓരോ കവിതയെയും അതാതിന്റെ സൗന്ദര്യശാസ്ത്ര-സാംസ്‌കാരികപരിസരവുമായി ബന്ധപെ്പടുത്തി രൂപപരമായ വിശകലനത്തിനു കൂടുതല്‍ മാനങ്ങള്‍ നല്കാനാവും. അകഷരവിന്യാസത്തിനൊപ്പം വാക്കുകളുടെയും വരികളുടെയും അടുക്കല്‍, വസ്തുക്കളുടെയും സംഭവങ്ങളുടെയും വിന്യാസം, പ്രതീകങ്ങളുടെ സ്വഭാവം, വൈകാരികത, സ്വരഭേദങ്ങള്‍, ആഖ്യാനരീതികള്‍, ഇഴപെ്പാരുത്തം എന്നിങ്ങനെയുള്ള ഇതരഘടകങ്ങള്‍കൂടി ഇതിനായി പരിഗണിക്കേണ്ടതുണ്ട്. കാവ്യരൂപത്തെക്കുറിച്ചുള്ള പഠനങ്ങള്‍ കൂടുതല്‍ ആഴപെ്പടുത്തുന്നതിനും കവിതയുടെ സൂകഷ്മസൗന്ദര്യവും സാംസ്‌കാരിക-രാഷ്ട്രീയതലങ്ങളും വെളിപെ്പടുത്തുന്നതിനും ഇത് അനിവാര്യമാണ്.

കുറിപ്പ്

1. Terry Eagleton, How To Read a Poem, (Oxford: Blackwell, 2007), pp. 59-64
2. Margaret Atwood, ‘Conversations’, Twentieth Century Poetry and Poetics, edi.. Gary   Geddes (Mumbai: Oxford University Press, 1999), p. 784.
3. Seamus Heaney ‘The Making of a Music: Reflections on Wordsworth and Yeats’, Preoccupations: Selected Prose 1968-1978. (London: Faber and Faber, 1980), p.62.
4. I. A. Richards, ‘Rhythm and Metre’. Principles of Literary Criticism, (New Delhi: Universal Book Stall. 1995.), p. 103.
5. Ibid. p. 105, 106.
6. G. S. Fraser, Metre, Rhyme and Free Verse. (London: Mathuen, 1977), pp. 1.

 

മനോജ് കുറൂര്‍
ചെറിയ കുറൂര്‍
പാറമ്പുഴ പി. ഒ.
കോട്ടയം 686 032