ഹരിനാമകീര്‍ത്തനം

മലയാളത്തിലെ ഒരു പ്രാര്‍ഥനാ ഗാനമാണ് ഹരിനാമകീര്‍ത്തനം. 16ആം നൂറ്റാണ്ടില്‍ തുഞ്ചത്ത് എഴുത്തച്ഛനാണ് ഇത് രചിച്ചതെന്ന് കരുതിപ്പോരുന്നെങ്കിലും ഇക്കാര്യത്തില്‍ ഏകാഭിപ്രായമില്ല. ഇതിലെ ഓരോ ശ്ലോകവും ആരംഭിക്കുന്നത് മലയാള അക്ഷരമാലയിലെ അക്ഷരങ്ങളുടെ ക്രമത്തിലാണ്. മലയാളത്തിലെ എല്ലാ അക്ഷരങ്ങളിലും തുടങ്ങുന്ന ശ്ലോകങ്ങള്‍ ഹരിനാമകീര്‍ത്തനത്തില്‍ ഉണ്ട്.