പുരോ: കര്‍ത്താവാം സര്‍വ്വേശന്‍ നിങ്ങളില്‍ കാരുണ്യം
നിത്യവും തൂകിയനുഗ്രഹിച്ച്
രക്ഷയുണര്‍ത്തുന്ന സ്വര്‍ഗ്ഗീയ വിജ്ഞാന
സുപ്രഭ ചിന്തുമാറായിടട്ടെ

ജനം: ആമ്മേന്‍

പുരോ: വിശ്വാസബോധത്താലങ്ങു നിങ്ങള്‍ക്ക്
പോഷണമാത്മാവിന്നേകുകയും
ആജീവനാന്തം സത്ക്കര്‍മ്മങ്ങള്‍ ചെയ്യുവാന്‍
ആശിസ്‌സരുളുമാറായിടട്ടെ

ജനം: ആമ്മേന്‍

പുരോ: അങ്ങു തന്‍ കാല്പാടു പിന്തുടര്‍ന്നീടുവാന്‍
നിങ്ങള്‍ക്കനുഗ്രഹമേകുകയും
സ്‌നേഹ സമാധാന മാര്‍ഗേ്ഗ നയിക്കയും
ചെയ്യുവാന്‍ സത്കൃപയുണ്ടാകട്ടെ

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യകാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നില നില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍