സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
പാപമില്ലാത്തവനെങ്കിലും യേശുവീ
പാപികള്‍ ഞങ്ങള്‍ക്കായ് പീഡയേറ്റു
ദുഷ്ടര്‍ തന്‍ ശിക്ഷാവിധിക്കു വിധേയനായ്
ഞങ്ങള്‍ തന്‍ പാപം കഴുകി നീക്കി
തന്‍ മരണം പുനരുത്ഥാനവും വഴി
തന്‍ പുതു ജീവന്‍ പകര്‍ന്നുതന്നു
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്ന
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ