ആണ്ടുപിറവി
പുരോ : നന്മകള്ക്കെല്ലാം നിദാനവും സ്രോതസ്സും
ചിന്മയനായ പിതാവു ദൈവം
ഈ നല്ല വത്സരമേറ്റം സമൃദ്ധമായ്
തീരുവാന്‍ നല്വര ധാരതൂകി
എല്ലാ വിപത്തുകളില്‍നിന്നും നിങ്ങളെ
കാത്തു രക്ഷിക്കുമാറായിടട്ടെ
ജനം : ആമ്മേന്‍
പുരോ : സര്വ്വേശ്വരന് നിങ്ങള്ക്കേകുമാറാകട്ടെ
സത്യവിശ്വാസവും പ്രത്യാശയും
ജീവിതകാലം മുഴുവന്‍ നിലനില്ക്കും
സ്നേഹവും നല്‍കുമാറായിടട്ടെ
ജനം : ആമ്മേന്‍
പുരോ : കര്‍ത്താവു നിങ്ങള്തന് ജീവിതശാന്തിയില്
കാത്തു രക്ഷിച്ചു നയിക്കുകയും
നിങ്ങളയയ്ക്കുന്ന പ്രാര്‍ത്ഥന സര്‍വ്വവും
ഭംഗമെഴാതെ ശ്രവിക്കുകയും
നിത്യമാമായുസ്സിലേക്കവന് നിങ്ങളെ
പ്രത്യാനയിക്കയും ചെയ്തിടട്ടെ
ജനം : ആമ്മേന്‍
പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന് സര്വ്വശക്തന്
തന് ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ.
ജനം : ആമ്മേന്‍
Leave a Reply