പരേതര്‍ക്കുവേണ്ടി-_II
നമുക്കുവേണ്ടി മരണം കൈവരിച്ച ക്രിസ്തു
പരേതര്‍ക്കു വേണ്ടിയുള്ള ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്.
സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ
ഞങ്ങളിലാരും മരിക്കാതിരിക്കുവാന്‍
നിന് മകനേശു മരിക്കുവാനായ്
ഞങ്ങളില്‍ കാരുണ്യമാര്‍ന്നു തിരുവുള്ളം
തോന്നിയ നാഥാ ജഗല്‍പിതാവേ
മര്ത്യരെല്ലാരും നിനക്കായി ജീവിക്കാന്‍
ക്രിസ്തുമാത്രം മൃതി കൈവരിച്ചു
ആകയാലാമോദവായ്പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്മാര്
ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു
ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)
Leave a Reply