പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണം
ആഗസ്റ്റ് 15
സ്വര്‍ഗ്ഗാരോഹിതയായ മറിയത്തിന്റെ മഹിമ
പ. കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണ മഹോത്സവത്തില്‍ ജാഗരപൂജയിലും ദിനപൂജയിലും ഉപയോഗിക്കുന്നത്.
സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദി ചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ
സത്യ സഭ തന് മഹത്ത്വീകരണത്തില്‍
നിത്യ പ്രതീകമായാരംഭമായ്
ഈ ദിനം ദിവ്യജനനി കന്യാമേരി
വാനിലാരോപിതയായിമുന്നം
താതാ നിന് പുത്രനാം ക്രിസ്തു മറിയത്തില്‍
ജാതനാകാന്‍ നീയനുവദിച്ചു
ആ കന്യതന്‍ പുണ്യദേഹമഴിയാതെ
കാക്കുവാനും തിരുവുള്ളമായ് നീ
ആകയാലാമോദവായ്പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്മാര്
ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു.
ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)
Leave a Reply