സൃഷ്ടിയേയും മനുഷ്യവര്‍ഗ്ഗത്തിന്റെ നവീകരണത്തേയുംപറ്റി ദൈവത്തിനു സ്തുതിഗീതം
.
വിവിധ കാലത്തിന്റെയോ സന്ദര്‍ഭത്തിന്‍േറയോ പ്രത്യേക ആമുഖഗീതികളില്ലാത്ത ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്.

 

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

ക്രിസ്തുവാം നിന്‍ തിരുനന്ദനന്‍ മൂലം നീ
മര്‍ത്യകുലത്തിന്റെ സ്രഷ്ടാവായി

ആ ദിവ്യ സൂനുവാം ക്രിസ്തുവഴിതന്നെ
മാനവത്രാതാവായ് തീര്‍ന്നതും നീ

തന്നിമിത്തം സൃഷ്ടി ജാലങ്ങളങ്ങേക്കു
തന്നിടുന്നല്ലോ പരിചരണം

രക്ഷിക്കപ്പെട്ടവരേവരുമങ്ങയെ
കീര്‍ത്തിച്ചുപാടി സ്തുതിച്ചീടുന്നു

ധന്യപദവിയിലുള്ളവരെല്ലാരു-
മൊന്നിച്ചു നാഥനെവാഴ്ത്തിടുന്നു

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)