തപസ്സുകാലം:-I
തപസ്‌സുകാലത്തിന്റെ ആദ്ധ്യാത്മീകാര്‍ത്ഥം
തപസ്‌സുകാല പൂജകളില്‍ വിശിഷ്യ, അനുയോജ്യമായ മറ്റ് ആമുഖഗീതികളില്ലാത്ത പ്രസ്തുത കാലത്തെ ഞായറാഴ്ചകളില്‍, ചൊല്ലുന്നത്.
സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്തനാം പരിശുദ്ധ താതാ
ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ.
നിര്‍മ്മല ചിത്തരായ് ആനന്ദവായ്‌പോടെ
നല്‍പെസഹാ കൂടാനാണ്ടുതോറും
സന്നിധാനത്തിങ്കല്‍ നിന്‍മക്കളാം ഞങ്ങള്‍
വന്നു ചേരാന്‍ വരം തന്നുവല്ലോ.
പുത്തന്‍ പിറവിയിവര്‍ക്കു നല്‍കീടുമീ-
യുത്തമ ദിവ്യ രഹസ്യങ്ങളില്‍
പങ്കുകൊണ്ടിങ്ങനെ ഭക്തകൃത്യങ്ങളും
സന്തതം സ്‌നേഹ പ്രവൃത്തികളും
ആചരിച്ചേവമനുഗ്രഹപൂര്‍ണ്ണിമ
പ്രാപിക്കുവാന്‍ കൃപ നീ തരുന്നു.
ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍
ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു
ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)
Leave a Reply