വിപരീത പദങ്ങള്‍

 

അനൃതം x ഋതം

അനാഥ x സനാഥ

അധമം x ഉത്തമം

അനുഗ്രഹം x നിഗ്രഹം

അധികൃതം x അനധികൃതം

അബദ്ധം x സുബദ്ധം

അവമാനം x അഭിമാനം

അപരാധി x നിരപരാധി

അഗ്രജന്‍ x അവരജന്‍

അണിയം x അമരം

ആന്തരികം x ബാഹ്യം

അപഗ്രഥനം x ഉദ്ഗ്രഥനം

ആദാനം x പ്രദാനം

ആന്തരം x ബാഹ്യം

ആര്‍ദ്രം x ശുഷ്‌കം

ആസ്തികന്‍ x നാസ്തികന്‍

ആധുനികം x പൗരാണികം

ആവിര്‍ഭാവം x തിരോഭാവം

ആര്‍ജവം x കൗടില്യം

ആത്മീയം x ഭൗതികം

ആപന്നന്‍ x സമ്പന്നന്‍

 

ഇകഴ്ത്തുക x പുകഴ്ത്തുക

ഈദൃശം x സദൃശം

 

ഉത്പതിഷ്ണു x യാഥാസ്ഥിതികന്‍

ഉത്കര്‍ഷം x അപകര്‍ഷം

ഉത്കൃഷ്ടം x അപകൃഷ്ടം

ഉല്‍ഗതി x അധോഗതി

ഉണ്മ x ഇല്ലായ്മ

ഉപകാരം x അപകാരം

ഉന്നതം x അവനതം

ഉന്മുഖന്‍ x വിമുഖന്‍

ഉചിതം x അനുചിതം

ഉച്ചം x നീചം

ഊഷ്മളം x ശീതളം

ഔചിത്യം x അനൗചിത്യം

ഐഹികം x പാരത്രികം

ഋതം x അനൃതം

 

കര്‍ക്കശം x ലളിതം

കഠിനം x മൃദുലം

കൃതജ്ഞത x കൃതഘ്‌നത

കൃത്യം x അകൃത്യം

ഗൗരവം x ലാഘവം

ക്ഷയം X വൃദ്ധി

 

 

ച്യുതം x അച്യുതം

ജയം x പരാജയം

ജാസ്തി x കമ്മി

ജ്യേഷ്ഠന്‍ x കനിഷ്ഠന്‍

 

തവ x മമ

താളം x അവതാളം

തുടക്കം x ഒടുക്കം

ത്യാജ്യം x വര്‍ജ്യം

ദീര്‍ഘം x ഹ്രസ്വം

ദൃഢം x ശിഥിലം

ദുഷ്‌കരം X സുകരം

ദുഷ്‌കര്‍മം x സത്കര്‍മം

ദയാലു x നിര്‍ദയന്‍

ദുര്‍ഗതി x സദ്ഗതി

ദുര്‍ലഭം x സുലഭം

ദ്വേഷം x രാഗം

ദ്രുതം x മന്ദം

 

നശ്വരം x അനശ്വരം

നിമ്‌നം x ഉന്നതം

നീരസന്‍ x സരസന്‍

നാസ്തി x അസ്തി

നാകം x നരകം

നിരാമയം X ആമയം

നിരക്ഷരന്‍ x സാക്ഷരന്‍

നിരര്‍ഥകം x സാര്‍ഥകം

നിയതം X അനിയതം

നിന്ദിതം x വന്ദിതം

നിശ്വാസം x ഉച്ഛ്വാസം

നിഷ്പന്ദം x സ്പന്ദം

ന്യൂനം x അന്യൂനം

 

 

പണ്ഡിതന്‍ x പാമരന്‍

പരിശം x അരിശം

പാരുഷ്യം x മാര്‍ദവം

പിന്‍ഗാമി X മുന്‍ഗാമി

പൊയ് x മെയ്

പുരോഗമനം x പശ്ചാത്ഗമനം

പൂര്‍വം x പശ്ചിമം

പൂര്‍ണം x അപൂര്‍ണം

പ്രച്ഛന്നം x പ്രകാശം

പ്രത്യക്ഷം X പരോക്ഷം

പ്രസാദം x വിഷാദം

പ്രാചീനം X അര്‍വാചീനം

പ്രായോഗികം x അപ്രായോഗികം

ബഹുലം x വിരളം

ബഹുമാനം x അപമാനം

 

ഭംഗം x അഭംഗം

ഭാഗികം X സമഗ്രം

ഭീരു x ധീരന്‍

 

മിഥ്യ X തഥ്യ

മുഖ്യം x ഗൗണം

 

മോഘം X അമോഘം

മൂകം x വാചാലം

മോക്ഷം x ബന്ധം

 

മൗനം x വാചാലം

മൃദുലം x കഠിനം

മൃതി x ജനി

 

രാത്രി x പകല്‍

ലഭ്യം X അലഭ്യം

 

വക്രം x ഋജു

വാച്യം x വ്യംഗ്യം

വിനീതന്‍ x ഉദ്ധതന്‍

 

വാചാലന്‍ x വാഗ്മി

വിരക്തി x ആസക്തി

വിഷമം x സമം

വിവേകി x അവിവേകി

വെറ്റി x തോല്‍വി

 

വൃദ്ധി x ക്ഷയം

വ്യഷ്ടി x സമഷ്ടി

 

ശാശ്വതം x ക്ഷണികം

ശുഭ്രം x ശ്യാമം

ശ്ലാഘ്യം x ഗര്‍ഹ്യം

ശ്രാവ്യം x ദൃശ്യം

 

സമീക്ഷ x അസമീക്ഷ

സഭ്യം x ഗ്രാമ്യം

സമൃദ്ധം x ദരിദ്രം

സദ്‌വൃത്തന്‍ x ദുര്‍വൃത്തന്‍

സഫലം x വിഫലം

സരളം x പ്രൗഢം

സാരം x നിസ്സാരം

സദാചാരം X ദുരാചാരം

സുകൃതം X ദുഷ്‌കൃതം

സ്വതന്ത്രം x പരതന്ത്രം

സ്മരണീയം x വിസ്മരണീയം

സുന്ദരന്‍ x വിരൂപന്‍

സ്വാര്‍ഥം x നിസ്വാര്‍ഥം

സ്വരൂപം x അരൂപം

സുഗ്രാഹ്യം x ദുര്‍ഗ്രാഹ്യം

സേവ്യന്‍ x സേവകന്‍

സ്വാര്‍ഥം x പരാര്‍ഥം

സ്വീകാര്യം x വര്‍ജ്യം

സ്മൃതി x വിസ്മൃതി

സൃഷ്ടി x സംഹാരം

സ്പൃഹണീയം x ഗര്‍ഹണീയം

 

ഹിതം x അഹിതം

ഹ്രാസം x വികാസം