വിസര്‍ഗ്ഗം
തപഃശക്തി, തപശ്ശക്തി, മനഃസാക്ഷി, മനസ്‌സാക്ഷി (ഇവ ശരി)
സംസ്‌കൃതത്തിലെ വിശേഷണ രൂപമായ 'സമ' ത്തോട് 'താ' 'ത്വം' എന്നീ ഭാവപ്രത്യയങ്ങള്‍ ചേര്‍ക്കുമ്പോള്‍ സമത (മലയാളത്തില്‍ സമത മതി) സമത്വം എന്നീ നാമരൂപങ്ങള്‍ കിട്ടും. തുല്യമായ മറ്റൊരു പദമാണ് സാമ്യം.

സമ      :     സമത, സമത്വം, സാമ്യം
ദീന      :     ദീനത, ദീനത്വം, ദൈന്യം
ജള      :     ജളത, ജളത്വം, ജാള്യം
സദൃശ      :     സദൃശത, സദൃശത്വം, സാദൃശ്യം
ദീര്‍ഘ      :     ദീര്‍ഘത, ദീര്‍ഘത്വം, ദൈര്‍ഘ്യം
ഏക      :     ഏകത, ഏകത്വം, ഐക്യം

 മാന്യരെ       :      മാന്യരേ

(സംബോധനയില്‍ 'ഏ' വേണം ചേര്‍ക്കാന്‍)

രാഷ്ട്രീയപരം   :       രാഷ്ട്രീയം

'ഓരോ' എന്ന വിശേഷണം ഏകവചനത്തിലുള്ള പദത്തോടേ ചേര്‍ക്കാവൂ.
ഓരോ കഥാപാത്രങ്ങളെപ്പറ്റിയും (തെറ്റ്)
ഓരോ കഥാപാത്രത്തെപ്പറ്റിയും (ശരി)
ഓരോ കുട്ടികളുടെയും  :  ഓരോ കുട്ടിയുടെയും

മഹത്തരമായ സേവനമനുഷ്ഠിച്ച എന്നുവേണ്ട. വിശേഷണരൂപങ്ങളോട് തരം ചേര്‍ക്കുന്നത് താരതമ്യം ചെയ്യേണ്ടി വരുമ്പോഴാണ്. മഹത്തരം എന്നതിന് (താരതമ്യേന) അധികം മഹത് എന്നാണര്‍ത്ഥം., അതിനാല്‍ മഹത്തരം തെറ്റ്. മഹത്തായ എന്നുമതി.
അങ്ങേയറ്റത്തേത് എന്നു കാണിക്കാന്‍ വിശേഷണ രൂപ ത്തോട് 'തരം' ചേര്‍ക്കുന്നു. മഹത്തരം (ഏറ്റവും മഹത്തായ)
(വ്യാസഭാരതം ഭാരതീയ ഗ്രന്ഥങ്ങളില്‍ മഹത്തരമാകുന്നു)

അധികരിക്കുക എന്നാല്‍ ആധാരമാക്കുക
വിഷയമാക്കുക എന്നാണ് 'അധിക'മാവുകയല്ല
പ്രതിനിധീകരിക്കുക, പ്രതിനിധീഭവിക്കുക,
പ്രതിനിധാനം ചെയ്തിരുന്നു

'രാക്ഷസേശ്വരനായ രാവണ സഹോദരി'
സമാസത്തിലൂടെ മറ്റൊരു പദത്തിന് കീഴ്‌പ്പെട്ടുപോയ പദത്തോട് (രാവണന്‍) പുറമേനിന്ന് വിശേഷണം ചേര്‍ക്കാന്‍ പാടില്ല.

'വീട്ടുമുറ്റത്ത് നായ്ക്കള്‍ ഉണ്ടു, സൂക്ഷിക്കുക
നായ്ക്കള്‍ ഉണ്ട്, സൂക്ഷിക്കുക
ചോറുണ്ടു, ചോറുണ്ട്'

നിന്ന്, നിന്നും
ഒന്നിലേറെ എണ്ണം കൂട്ടിച്ചേര്‍ത്തു പറയുമ്പോള്‍ മാത്രമേ 'നിന്നും' പ്രയോഗിക്കൂ. ഒരെണ്ണം മാത്രം പറയുമ്പോള്‍ നിന്ന് മതി.
ഡല്‍ഹിയില്‍ നിന്നും കിട്ടിയ വിവരം (തെറ്റ്)    
ഡല്‍ഹിയില്‍ നിന്ന് കിട്ടിയ വിവരം (ശരി)
കൊല്ലത്തുനിന്നും കോട്ടയത്തുനിന്നും വന്ന കുട്ടികള്‍ (ശരി)
തിരഞ്ഞെടുത്തു, തെരഞ്ഞെടുത്തു
(രണ്ടും ശരി ഉച്ചാരണഭേദം മാത്രം)

മഹാവ്യക്തി
മഹദ്‌വ്യക്തികള്‍      മഹാവ്യക്തി, മഹാനായ             വ്യക്തിയാണ് മഹാവ്യക്തി
മഹത്സമ്മേളനം       മഹത്തുക്കളുടെ സമ്മേളനം,         അഥവാ മഹാന്മാരുടെ സമ്മേളനം
മഹാസമ്മേളനം       മഹത്തായ സമ്മേളനം              അല്ലെങ്കില്‍ വലിയ സമ്മേളനം
മഹദ്വാക്യം           മഹാന്റെ വാക്യം
മഹാവാക്യം          മഹത്തായ വാക്യം

പരിവൃത്തി        :   പരിവര്‍ത്തിക്കുക എന്നും പ്രയോഗിക്കാം
ബുദ്ധികൂര്‍മ്മത    :   ബുദ്ധികൂര്‍മ
കേരളാ മുഖ്യമന്ത്രി :   കേരള മുഖ്യമന്ത്രി

സന്ധി
അരക്കല്ല്            അരകല്ല്
പാറകെട്ട്            പാറക്കെട്ട്
ചാടി പുറത്തുവീണു   ചാടിപ്പുറത്തുവീണു
കാള കൊമ്പൊടിച്ചു   കാളക്കൊമ്പൊടിച്ചു
വാഴ കുല വെട്ടി      വാഴക്കുലവെട്ടി

'യ'കാരം ചേര്‍ക്കുന്നതുമൂലമുള്ള അര്‍ത്ഥഭേദങ്ങള്‍

വായനക്ക്                വായനയ്ക്ക്     
വിലക്കു വാങ്ങല്‍         വിലയ്ക്കു വാങ്ങല്‍
വായനയ്ക്കാരുണ്ട്        വായനക്കാരുണ്ട്
വികാരമടയ്ക്കുക         വികാരമടക്കുക
സാരി മുള്ളില്‍ ഉടയ്ക്കി    ഉടക്കി
മുട്ടയുടെ അറ്റം ഉടക്കുക   ഉടയ്ക്കുക
അടുക്കളയില്‍ മടക്കുക    മടയ്ക്കുക
മടയ്ക്കുക    മുട്ടൊന്നു മടക്കുക    
ഉലക്ക    ഉലയ്ക്ക ' ചലിപ്പിക്കുക, ഉലയ്ക്കുക
കിടക്ക , കിടയ്ക്ക, കിടയ്ക്കുക,
കുട്ടിക്ക് കാലിലിടാന്‍ രണ്ട് ചെരുപ്പു വാങ്ങണം
ഉച്ചാരണ സൗകര്യമാണ് സന്ധിയുടെ മുഖ്യലക്ഷ്യം
യാത്ര അയപ്പ്    യാത്രയയപ്പ്
കോഴി അങ്കം    കോഴിയങ്കം
നാടകീയ അവതരണം    നാടകീയാവതരണം
ജനകീയ ആവശ്യം    ജനകീയാവശ്യം
ദക്ഷിണ ഇന്ത്യ    ദക്ഷിണേന്ത്യ
പുരാണ ഇതിഹാസങ്ങള്‍    പുരാണേതിഹാസങ്ങള്‍
നിത്യ ഉപയോഗം    നിത്യോപയോഗം

അര്‍ത്ഥഭേദം
അര്‍ത്ഥഭേദം കാണിക്കുക എന്നതും സന്ധിയുടെ മറ്റൊരു ലക്ഷ്യമാണ്. ഇതു മനസ്‌സിലാക്കാത്ത ചിലര്‍ ഇരട്ടിപ്പു വേണ്ടിടത്ത് ഇരട്ടിപ്പില്ലാതെ എഴുതുന്നു.
'ആനപ്പുറത്തുകയറി' എന്നത് ആന പുറത്തു കയറി എന്നായാലോ?
വാടിക്കൊഴിഞ്ഞു    വാടി കൊഴിഞ്ഞു
ഇരട്ടിപ്പ് വന്നാല്‍ ഒരര്‍ത്ഥം, വരാതിരുന്നാല്‍ മറ്റൊരര്‍ത്ഥം
വിലക്ക് , വിലയ്ക്ക്
കലക്ക് , കലയ്ക്ക്
നടക്ക് , നടയ്ക്ക്
നിനക്ക് , നിനയ്ക്ക്
കടക്ക് , കടയ്ക്ക്
ഉഴക്ക്, ഉഴയ്ക്ക്
കഴക്കുക , കഴയ്ക്കുക
ഉറക്കുക , ഉറയ്ക്കുക
മറക്കുക , മറയ്ക്കുക
വിദ്യുത് + ശക്തി = വിദ്യുച്ഛക്തി
ആപത് + ശങ്ക = ആപച്ഛങ്ക
ശരത് + ചന്ദ്രന്‍ = ശരച്ചന്ദ്രന്‍
മഹത് + ചരിതം = മഹച്ചരിതം
ഭഗവത് + ഗീത = ഭഗവദ്ഗീത
ശരത് + ഗാനം = ശരദ്ഗാനം
ഭഗവത് + കഥ = ഭഗവത്കഥ
ശരത് + കാലം = ശരത്കാലം

പുനരുക്തി ദോഷം
ആവശ്യമില്ലാത്ത വീണ്ടും പറച്ചില്‍ തെറ്റാകുന്നു. പുനരുക്തി ദോഷം എന്നാണ് ഇതിന്റെ പേര്. പൗനരുക്ത്യം എന്നും പറയും
ധൂളിപ്പൊടി
പൊടിഭസ്മം
ഗേറ്റുവാതില്‍
പോസ്റ്റ്തൂണ്‍
ശരീരബോഡി
ലൈറ്റുവെട്ടം
അതേസമയം തന്നെ    ആ സമയം, അതേസമയം
അതുംകൂടി വിളമ്പിക്കോ    അതുകൂടി വിളമ്പിക്കോ
    അതും വിളമ്പിക്കോ
    (ഉം എന്നുപറഞ്ഞാല്‍ കൂടി
    എന്നാണര്‍ത്ഥം)
ട്രങ്ക്‌പെട്ടി
വടികമ്പ്
നടുമദ്ധ്യം
അര്‍ദ്ധ പകുതി
ഉപായമാര്‍ഗ്ഗം
ആകെ മൊത്തം
അഷ്ടചൂര്‍ണ്ണപ്പൊടി
സുകുമാരഘൃതം നെയ്യ്
ഡബിള്‍കോട്ട് കട്ടില്‍
ഗോപാല്‍ ഇങ്ക് മഷി
വയസ്‌സുചെന്ന ഒരു കിഴവന്റെ ശവം ഒഴുകിപ്പോയി
പ്രേമനൈരാശ്യംമൂലം യുവതി സ്വയം ആത്മഹത്യ ചെയ്തു
ഭഗവദ്ഗീതയുടെ സാരസര്‍വത്വം മുഴുവനും ഒരു ലേഖനത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നു
അന്യോനം , പരസ്പരം, തമ്മില്‍ത്തമ്മില്‍
യഥാശക്തി = ശക്തിപോലെ യഥാശക്തിപോലെ (തെറ്റ്)
അവലക്ഷണം = ലക്ഷണം കെട്ടത്
അവലക്ഷണംകെട്ടത് (തെറ്റ്)
കാലംകഴിക്കല്‍
കാലക്ഷേപം കഴിക്കല്‍    കാലക്ഷേപം
കാലയാപനം പോക്കല്‍    കാലംപോക്കല്‍    
അറിയാനുള്ള ജിജ്ഞാസ    ജിജ്ഞാസ = അറിയാനുള്ള ആഗ്രഹം

കേടും ദോഷവും ഒന്നുതന്നെ
സത്യദോഷക്കേട്    അസൗകര്യക്കേട്
സദാസമയം    സദാ= എപ്പോഴും
പണ്ടുകാലത്ത്    പണ്ട്
വയോവൃദ്ധന്‍    വന്ദ്യവയോധികന്‍
ദിവസേന, നിത്യം – രണ്ടും സംസ്‌കൃതം
എന്നും , മലയാളം
ഹോട്ടലിലെ 13-ാം നമ്പര്‍ സ്യൂട്ടില്‍ (സ്വീറ്റ്)
ഭൃഷ്ട്    ഭ്രഷ്ട്
വാല്‍ക്കഷണം    വാല്‍ക്കഷ്ണം
ഡിവൈ.എസ്.പി ,ഡി.വൈ.എസ്പി
പരിഷ്‌ക്കാരം    പരിഷ്‌കാരം
വേഗത    വേഗം
വേഗതയില്‍    വേഗത്തില്‍
സ്വതന്ത്ര്യ – സ്വാതന്ത്ര്യ     സ്വതന്ത്ര
കണ്ണടിച്ച് തകര്‍ത്തു    കണ്ണ് അടിച്ചു തകര്‍ത്തു
കണ്ണടിച്ച് കലക്കി    കണ്ണ് അടിച്ച് കലക്കി
വൈദ്യുതീകൃതം (വൈദ്യുതീകരണ ജില്ലയായി പാലക്കാടിനെ പ്രഖ്യാപിച്ചു – പ്രയോഗ സാധുത)
വൈദ്യുതിവല്‍കൃതം    വൈദ്യുതീകരണം
കാട്ടുപോത്ത് കിടാവിനെ കണ്ടെത്തി
(കാട്ടുപോത്തുകിടാവ് ഒരുമിച്ചു വരണം)

പ്രയോഗം
റെയില്‍വേയുടെ നാനോന്മുഖ വികസന പ്രവര്‍ത്തനങ്ങള്‍
നാനോന്മുഖം തെറ്റ് നാനാതലത്തിലുള്ള എന്നുവേണം
ബഡ്ജറ്റിലെ ജനവിരുദ്ധ നിര്‍ദ്ദേശങ്ങള്‍ക്കെതിരായാണ് തൊഴിലാളികള്‍ പ്രകടനം നടത്തിയത്. എതിരായാണ് തെറ്റ്. നിര്‍ദ്ദേശങ്ങള്‍ക്കെതിരെയാണ് എന്നുവേണം
അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനായാണ്.
കുറയ്ക്കുന്നതിനാണ് എന്നു മതി
അഭിസംബോധന ചെയ്ത് സംസാരിച്ചു – രണ്ടും വേണ്ട

അര്‍ത്ഥവ്യത്യാസങ്ങള്‍
നികൃഷ്ടം    വൃത്തികെട്ട
നിഷ്‌കൃഷ്ടം    നിഷ്‌കര്‍ഷയോടുകൂടിയ
ദണ്ണം    രോഗം
ദണ്ഡം    അടി
പൊലീസുകാര്‍    പൊലീസുകാര്‍
പൊലീസ് കാര്‍    പൊലീസിന്റെ കാര്‍
മടയന്‍    പാചകക്കാരന്‍
മഠയന്‍    മണ്ടന്‍
ഇടയ്ക്ക് നിന്നുപോയിരുന്നെങ്കിലും ഇടയ്ക്കു നിന്നുപോയിരുന്നെങ്കിലും
ദീര്‍ഘകാല താമസം    വളരെക്കാലമായുള്ള താമസം
ദീര്‍ഘ കാലതാമസം    വളരെ കാലതാമസം
വായനക്ക് =     വായ നക്ക് (നക്കുക)
വായനയ്ക്ക് =     പുസ്തക (വായനയ്ക്ക്)
അടക്കുക =     അടക്കം ചെയ്യുക
അടയ്ക്കുക =     അടച്ചുവയ്ക്കുക
മഹദ്ഗ്രന്ഥം =     മഹാന്‍ എഴുതിയ ഗ്രന്ഥം
മഹാഗ്രന്ഥം =     മഹത്തായ ഗ്രന്ഥം

ചില പ്രയോഗങ്ങള്‍
വ പതിവായി സാധാരണ ചായ കുടിക്കാറുള്ളത്. സാധാരണ ചായ കുടിക്കാറ് പതിവില്ല. (പതിവായും സാധാരണയും ഒരുമിച്ചുവേണ്ട)
സ: + ആധാരണം + ആയി
സ: = സഹിതം (കൂടെ)
ആധാരണം – പലതിനെ സ്പര്‍ശിക്കുന്ന, പലതുമായി ബന്ധപ്പെട്ടു
സാധാരണം = അത് സാധാരണമാണ്.
വ അതുകൊണ്ടു ഞാന്‍ പറയുന്നത് എന്തെന്നാല്‍…. അതുകൊണ്ടുഞാന്‍ ണ അതുകൊണ്ട് ഞാന്‍ (ഝ)
വ ഈരണ്ട് മിഠായി വീതം (തെറ്റ്)
രണ്ട് മിഠായിവീതം എന്നോ ഈ രണ്ട് മിഠായി എന്നോ മതി
വ ചുരുങ്ങിയത് അഞ്ഞൂറ് ആളെങ്കിലും വരും. ചുരുങ്ങിയതും എങ്കിലും കൂടിവേണ്ട
വ ഏതാണ്ട് അഞ്ചോളം ലോക്കല്‍ വാര്‍ത്തയാണ് മാതൃഭൂമി കൊടുത്തിരിക്കുന്നത്
ഇതില്‍ ഏതാണ്ട്, ഓളം രണ്ടും സമാനാര്‍ത്ഥമാണ്. ലോക്കല്‍ വാര്‍ത്തകള്‍ എന്നുവേണം.
വ സംഘടനയ്ക്കകത്ത് അന്തര്‍ഛിദ്രം ഉണ്ട്. അന്തശ്ഛിദ്രം ആണ് ശരി. അകത്തും അന്തറും – രണ്ടും കൂടിവേണ്ട.

സംബന്ധിക്കുന്നത് എന്ന അര്‍ത്ഥത്തില്‍
സമൂഹം    സാമൂഹികം
സമുദായം    സാമുദായികം
ഭാഗം    ഭാഗികം
സംസ്‌കാരം    സാംസ്‌കാരികം
ഭൂതം    ഭൗതികം
ദൈവം    ദൈവികം
നിശ്ശബ്ദം    നിശ്ശബ്ദത

സര്‍വശ്രീ – പലരെ കൂട്ടിച്ചേര്‍ത്ത് വിശേഷിപ്പിക്കുന്നതിനാണ് 'സര്‍വശ്രീ' ഉപയോഗിക്കുന്നത്.
അക്ഷമരായി  എന്റെ പ്രസംഗം അക്ഷമരായി കേട്ടുകൊണ്ടിരുന്ന എല്ലാവര്‍ക്കും നന്ദി (ക്ഷമയോടെ, എന്നോ ക്ഷമാ പൂര്‍വം എന്നോ വേണ്ടിയിരുന്നിടത്ത് ക്ഷമയില്ലാത്തവര്‍ എന്നര്‍ത്ഥം വരും വാക്ക് ഉപയോഗിച്ചാല്‍ നേര്‍വിപരീതമായിപോകും.)