മലയാളം വിക്കീപീഡിയയുടെ സഹോദര സംരംഭങ്ങള്‍
വിക്കിപീഡിയ എന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയെത്തുടര്‍ന്ന് വിക്കിമീഡിയ ഫൗണ്ടേഷന് ഇതര വിവരശേഖരണ മേഖലകളിലേക്കും ശ്രദ്ധതിരിച്ചു. സ്വതന്ത്ര ബഹുഭാഷാ നിഘണ്ടുവായ വിക്ഷ്ണറി, പഠനസഹായികളും മറ്റും ചേര്‍ക്കുന്ന വിക്കിബുക്ക്സ്, സിറ്റിസണ്‍ ജേര്‍ണലിസത്തെ പ്രോത്സാഹിപ്പിക്കുന്ന വിക്കിന്യൂസ്, പകര്‍പ്പവകാശകാലാവധി കഴിഞ്ഞ പുസ്തകങ്ങള്‍ ശേഖരിച്ചുവയ്ക്കുന്ന വിക്കിസോഴ്സ്, ഓണ്‍ലൈന്‍ പരിശീലനം നല്കുന്ന വിക്കിവാഴ്സിറ്റി, ചൊല്ലുകള്‍ ശേഖരിച്ചുവയ്ക്കുന്ന വിക്കിക്വോട്ട്സ്, യാത്രികര്ക്കുളള് വഴികാട്ടിയായ വിക്കിട്രാവല്സ് എന്നിങ്ങനെ ഒട്ടേറെ സഹോദര സംരംഭങ്ങള്‍ വിക്കിപീഡിയയ്ക്കുണ്ട്. ഇതില്‍ വിക്കിസോഴ്സ് മലയാളത്തില്‍ വിക്കിഗ്രന്ഥശാല എന്ന പേരിലും, വിക്ഷ്ണറി വിക്കിനിഘണ്ടു എന്ന പേരിലും, വിക്കിബുക്സ് വിക്കിപാഠശാല എന്ന പേരിലും വിക്കിക്വോട്സ് വിക്കിചൊല്ലുകള്‍ എന്ന പേരിലും പ്രവര്‍ത്തിക്കുന്നു.
സൗജന്യ ബഹുഭാഷാ നിഘണ്ടു തയാറാക്കാനുള്ള പരിശ്രമങ്ങളും മലയാളം വിക്കിനിഘണ്ടുവില്‍ നടക്കുന്നുണ്ട്. മലയാളം വാക്കുകള്‍ക്ക് തത്തുല്യമായ ഇതരമലയാള പദങ്ങളും അന്യഭാഷാ പദങ്ങളും ചേര്‍ത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ ഈ സംരംഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.
മലയാളം വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളും അവയുടെ വെബ്വിലാസങ്ങളും ചുവടെ:
വിക്കിഗ്രന്ഥശാല http://ml.wikisource.org
വിക്കിപാഠശാല http://ml.wikibooks.org
വിക്കിനിഘണ്ടു http://ml.wiktionary.org
വിക്കിചൊല്ലുകള്‍ http://ml.wikiquote.org