കന്നിക്കെട്ട്
കരിമ്പാലര്‍ക്കിടയില്‍ നിലവിലുള്ള ഒരനുഷ്ഠാനകലാപ്രകടനം. തെയ്യാട്ടത്തോടനുബന്ധിച്ചാണ് കന്നികെട്ട് നടത്തുക. കരിമ്പാലരുടെ മുഖ്യ ആരാധ്യദേവത ചീര്മയാണ്. ചീര്മയെക്കുറിച്ചുള്ള ദീര്‍ഘമായ ഗാനം അവര്‍ പാടും. ആ പാട്ടില്‍ ഏഴു കന്നിമാരെ (ശ്രീമഹാദേവന്റെ പുത്രിമാരായ ദേവതകള്‍) ക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
Leave a Reply