തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങള്‍. ജനങ്ങള്‍ പുലര്‍ത്തിപ്പോന്ന ഉച്ചനീചത്വഭാവങ്ങളാണ് അയിത്താചാരമായി മാറിയത്. ശൂദ്ധിപാലനത്തില്‍ നിന്നാണ് ഇതുണ്ടായതെന്നും ആദ്യകാലത്ത് അത് അനാചാരമായിരുന്നില്ലെന്നും ഒരു വാദമുണ്ട്. പില്‍ക്കാലത്ത് തൊഴില്‍ വിഭജനവും തുടര്‍ന്നുണ്ടായ ജാതിസമ്പ്രദായവുമാണ് ജനങ്ങളെ പരസ്പരം അകറ്റിയത്.
‘നീചജാതി’ക്കാര്‍ ‘ഉന്നതജാതി’ക്കാരില്‍ നിന്ന് അകന്നുനില്‍ക്കുന്നതിന് അടി കണക്കുമുണ്ടായിരുന്നു. നായാടികള്‍-48 അടി, പുലയര്‍-64, കണിയാന്‍-36, പാണന്‍-32, ആശാരി-24. നിയമം, പുല, വാലായ്മ എന്നീ ആശൗചങ്ങളും ആര്‍ത്തവവും അയിത്തമായി കരുതിപ്പോന്നു.