കേരളത്തില്‍ ആദികാലം തൊട്ടേ ആരാധിക്കപ്പെട്ടുപോന്ന ഒരു നായാട്ടുദേവത. അയ്യന്‍, അയ്യനാര്‍ എന്നീ പേരുകളാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് അയ്യപ്പന്‍ എന്ന പേരില്‍ അറിയപ്പെട്ടു. കേരളോല്പത്തിയില്‍ അയ്യനെ ശാസ്താവെന്ന് വിശേഷിപ്പിച്ചു കാണാം. പരശുരാമന്‍ നൂറ്റൊന്നു ശാസ്താക്കളെ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം.