മലയാള മാസപ്പിറവി സൂര്യസംക്രമത്തെ അടിസ്ഥാനമാക്കിയാണെങ്കില്‍ മുസഌങ്ങളുടെ ഹിജ്‌റ വര്‍ഷം ചാന്ദ്രമാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അവരുടെ അനുഷ്ഠാനങ്ങളും പ്രായേണ ചന്ദ്രന്റെ ഗതിയനുസരിച്ചുള്ളതാണ്. റംസാന്‍ വ്രതം ആരംഭിക്കണമെങ്കില്‍ ചന്ദ്രോദയം കാണണം. നേരിട്ടു കണ്ടില്ലെങ്കിലും വിശ്വാസയോഗ്യമായ അറിവ് മതി.