മലവാഴി
ഒരു മലദൈവം. മണ്ണാന്മാര് ചാത്തന്സേവാമഠങ്ങളില് മലവാഴിയുടെ കളം ചിത്രീകരിച്ച് പാട്ട് നടത്താറുണ്ട്. ചെണ്ടയാണ് പശ്ചാത്തലവാദ്യം. മലവാഴിയുടെ സങ്കല്പത്തില് വേഷംധരിച്ചാടും. ആ സന്ദര്‍ഭത്തില്‍ കോഴിയെ കടിച്ച് രക്തം കുടിക്കും. കുരുത്തോലകൊണ്ടുള്ള കിരീടവും, പൂമാലയുമാണ് മലവാഴിയുടെ വേഷത്തിന്റെ പ്രത്യേകത.
Leave a Reply