ജ്ഞാനസ്‌നാനം ക്രൈസ്തവരുടെ കൂദാശകളിലൊന്ന്. ശിശുവിന്റെ നെറ്റിയില്‍ കുരിശ് വരച്ച് ക്രിസ്തീയ സമൂഹത്തിലേക്ക് സ്വാഗതംചെയ്യുകയും, രക്ഷകനായ ക്രിസ്തുവിലൂടെ ശക്തിപ്രാപിക്കുവാനായി വൈദികന്‍ ശിശുവിന്റെ നെഞ്ചില്‍ തൈലം പുരുട്ടുകയും, പ്രാര്‍ഥിക്കുകയും ചെയ്യുന്ന കര്‍മം.