ശിവാംശഭൂതമായൊരു ദേവത. ഉത്തരകേരളത്തിലെ വിശ്വകര്‍മ സമുദായത്തില്‍പ്പെട്ടവരുടെ ആരാധനാദേവതയാണ് മണിക്കുണ്ടന്‍. അവരുടെ സ്ഥാനങ്ങളില്‍ ഈ ദേവതയുടെ തെയ്യം വണ്ണാന്‍മാര്‍ കെട്ടിയാടി വരുന്നു. ഈ കോലത്തിന് ‘ചട്ടമുടി’യെന്ന ഒരുതരം മുടിയാണ് തലയിലണിയുന്നത്.