കേരളത്തിലെ കളരിയഭ്യാസമുറകളില്‍ ഒന്ന്. ‘ദ്രോണമ്പള്ളി’ എന്ന പദമാണ് ഓണമ്പള്ളിയായത്. ഉടുപ്പിയില്‍ നിന്ന് അമ്പലപ്പുഴയില്‍ വന്നുചേര്‍ന്ന പോറ്റിയാണ് ഓണമ്പള്ളി. ആയുധവിദ്യയില്‍ ഗുരുസ്ഥാനമുള്ളതിനാല്‍ ഓണമ്പള്ളി
നായ്ക്കര്‍ എന്ന പേരു ലഭിച്ചു. കുഞ്ചന്‍നമ്പ്യാരുടെ ഒരു ഗുരുവായിരുന്നു എന്നും വിശ്വാസമുണ്ട്.