കളരിപ്പയറ്റിലെ ഒരു സങ്കേതം. ഓടി, ചരിഞ്ഞ്, വണ്ടിച്ചക്രം പോലെ കൈകുത്തിയും കാല്‍കുത്തിയും തിരിയുകയാണ് പ്രത്യേകത. ആയുധപ്രയോഗത്തില്‍ ശരീരത്തില്‍ പ്രഹരമേല്പിക്കാനുള്ള സ്ഥാനങ്ങളിലൊന്നാണ് ഓതിരം.

‘പകിരി തിരിഞ്ഞങ്ങു വെട്ടി ചന്തു
തച്ചോളി ഓതിരം വെട്ടുവെട്ടി’.
ആയോധനമുറകളില്‍ ഒന്നായ ‘ഓതിരം’ പതിനെട്ടഭ്യാസങ്ങളില്‍ ആദ്യത്തേതാണ്.