പൂത്താട
പറമ്പുകളില്‍ കൃഷിചെയ്തുണ്ടാക്കുന്ന നെല്ല്. കാട്ടില്‍ പൂനം കൃഷി നടത്തുന്നതുപോലെ പറമ്പുകളില്‍ പൂത്താടക്കൃഷി നടത്താറുണ്ട്. അതിന് എല്ലാ നെല്‍വിത്തുകളും പറ്റുകയില്ല. പറമ്പില്‍ കൃഷി ചെയ്യുന്ന നെല്‍വിത്തിനെ പൂത്താടവിത്ത് എന്ന് സാമാന്യമായിപ്പറയും. പുള്ളുവരുടെ കറ്റപ്പാട്ടില്‍ കവുങ്ങിന്‍പൂത്താട എന്ന് പറയുന്നു. ചിലേടങ്ങളില്‍ ആ വിത്തിനെ മോടന്‍ എന്ന് പേര് പറയും. വലിയ മോടന്‍, ചെറിയ മോടന്‍, കല്ലാര്മോടന് എന്നിങ്ങനെ ചില വ്യവഹാരങ്ങള്‍ ഉണ്ടെന്ന് കാണുന്നു.
Leave a Reply