അന്തര്‍ജ്ജനം
കേരളത്തിലെ നമ്പൂതിരി സമുദായത്തിലെ സ്ത്രീ. പരപുരുഷ ദര്‍ശനം പാടില്ലെന്നുള്ളതും അകത്തു കഴിഞ്ഞുകൂടണമെന്നുള്ളതും കൊണ്ടാകാം അന്തര്‍ജ്ജനം എന്നപേര് വന്നത്. തുണ (ദാസി) യില്ലാതെ അന്തര്‍ജ്ജനങ്ങള്‍ പുറത്തിറങ്ങാറില്ല. പോകുമ്പോള്‍ മറക്കുട ചൂടണം. മുഹൂര്ത്തത്താലിയാണ് സുമംഗലിയായ അന്തര്‍ജ്ജനത്തിന്റെ മുഖ്യലക്ഷണം. നെറ്റിയില്‍ ചന്ദനക്കുറി (വരച്ചകുറി) കാണും. വെളുത്ത ഇണവസ്ത്രമാണ് (പുടവ) ഉടുക്കുക. കുപ്പായം ധരിക്കാറില്ല. പിന്നീടാണ് ആധുനിക വേഷങ്ങളും ആടയാഭരണങ്ങളും ധരിച്ചു തുടങ്ങിയത്.
Leave a Reply