ബൈത്ത്
മുസ്ളീം സമുദായത്തില്‍പ്പെട്ടവര്‍ സാമൂഹികോല്സവങ്ങളിലും ഗാര്ഹികാഘോഷങ്ങളും പാടുന്ന സംഘഗാനം. അറബിപാരമ്പര്യത്തിലുള്ള ഗാനസമ്പ്രദായമാണ് ബൈത്ത്. ‘സലാ’ത്തോടു കൂടിയാണ് ബൈത്ത് ആരംഭിക്കുക. ഉസ്താദ് ആദ്യം പാടും. മറ്റുള്ളവര്‍ ഏറ്റുപാടും. നശീദ എന്ന പേരില്‍ ബൈത്തുകള്‍ അറിയപ്പെടുന്നു. അതിന് ശാദുലി, ഹളറമി എന്നിപ്രകാരം വിഭാഗമുണ്ട്. താളമുള്ളതാണ് ശാദുലിബൈത്ത്. ഹളറമി ബൈത്തിനെ ‘കൊയിലാണ്ടി ബൈത്ത് എന്നും പറയും. വിദേശഇസ്ളാംമതക്കാര് കൊയിലാണ്ടി വന്ന് പ്രചരിപ്പിചതുകൊണ്ടാണ് ആ പേരുണ്ടായത്. മറ്റു പ്രദേശങ്ങളില്‍ പില്ക്കാലത്താണ് അവ പ്രചരിച്ചത്. താളോപകരണങ്ങളൊന്നും ബൈത്തിന് പതിവുണ്ടായിരുന്നില്ല. ഇന്ന് താളോപകരങ്ങളോടുകൂടിയും ബൈത്ത് ആലപിക്കും.
Leave a Reply