ബാലപീഡ
ശിശുക്കള്‍ക്ക് രോഗങ്ങളും മറ്റും ഉണ്ടാക്കുന്നത് ബാധോപദ്രവം കൊണ്ടാണെന്നാണ് പ്രാക്തനവിശ്വാസം. ഗര്‍ഭത്തിലോ പ്രസവാനന്തരമോ ശിശുക്കള്‍ക്ക് പലവിധ ബാധകള്‍ ഉണ്ടാകുമെന്നും, അവയെ ചില ബലികര്‍മങ്ങള്‍കൊണ്ട് നീക്കാമെന്നും കരുതിപ്പൊന്നു. ഗര്‍ഭിണികളെയും ശിശുക്കളെയും ഏതേത് ബാധകളാണ് ഉപദ്രവിക്കുകയെന്നും, അതിനുപരിഹാരമാര്‍ഗമെെന്തന്നും ചില മന്ത്രവാദഗ്രന്ഥങ്ങളില്‍ കാണുന്നു. രുദ്രപാണി, ഇന്ദ്രയക്ഷി, പൈശാചരിയക്ഷി തുടങ്ങിയവ ശിശുക്കളെ ബാധിക്കുന്ന ദേവതകളില്‍ ചിലതാണ്. പക്ഷിപീഡയും കുട്ടികള്‍ക്കുണ്ടാവും. കുരുതിയുഴിച്ചില്, കുരുതിയില് കുളിപ്പിക്കല്‍, തിരിയുഴിച്ചില്‍, പരവത്തിരി, കരിക്കൂട്ടന്പാട്ട് തുടങ്ങിയവ ബാലപീഡകള്‍ നീക്കാനുള്ള ചില കര്‍മങ്ങളാണ്. യന്ത്രധാരണംകൊണ്ടും ബാലപീഡകള്‍ നീങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു.
Leave a Reply