കടകം
ഹസ്തകടകം-കലാപ്രകടനങ്ങള്‍ക്ക് കൈകളില്‍ കെട്ടുന്ന ഒരാഭരണം. മുരിക്കുകൊണ്ട് അരിഞ്ഞുണ്ടാക്കി സ്വര്‍ണനിറമുള്ള തകിടും ചുവപ്പുതുണിയുംകൊണ്ട് മോടിപിടിപ്പിക്കും. വളകള്‍ക്കു തൊട്ടുതാഴെയാണ് കടകം കെട്ടേണ്ടത്. നാടന്‍ കലകള്‍ക്കും, കഥകളി, കൃഷ്ണനാട്ടം, കൂടിയാട്ടം, തീയാട്ട്, മുടിയേറ്റ് തുടങ്ങിയ വയ്ക്കും കടകം ഉപയോഗിക്കും.
കളരിപ്പയറ്റുമായി ബന്ധപ്പെട്ട ആയുധപരിശീലനത്തില്‍ പ്രതിയോഗിയുടെ ശരീരത്തില്‍ പ്രഹരമേല്പ്പിക്കാവുന്ന സ്ഥാനങ്ങളിലൊന്നാണ് കടകം.
Leave a Reply