മരപ്പെട്ടി
പ്ളാവ്, തേക്ക്, കരിവീട്ടി തുടങ്ങിയ മരങ്ങള്‍കൊണ്ട് പലതരം പെട്ടികള്‍ ഉണ്ടാക്കാറുണ്ട്. എഴുത്തുപെട്ടി, ഉടുപ്പുപെട്ടി, കട്ടപ്പെട്ടി, മരുന്നുപെട്ടി, ആമപ്പെട്ടി, പുരപ്പെട്ടി, തുമ്മാന്‍പെട്ടി, ആഭരണപെട്ടി, അരിപ്പെട്ടി, കളിപ്പെട്ടി എന്നിങ്ങനെ പലപേരുകളിലുള്ള പെട്ടികളുണ്ട്.മുരിക്ക് തുടങ്ങിയ കനംകുറഞ്ഞ മരംകൊണ്ട് കിടാരന്മാര്‍ എന്ന സമുദായക്കാര്‍ പെട്ടിയുണ്ടാക്കി വില്‍ക്കാറുണ്ടായിരുന്നു. അതിന് അവര്‍ ചായം കൊടുത്തിരിക്കും.
Leave a Reply