മൊഴിചൊല്ലല്‍
ഇസ്ളാം–മതക്കാരുടെ വിവാഹമോചന സമ്പ്രദായം. ‘തലാക്ക്’ എന്നാണ് അവര്‍ക്കിടയിലുള്ള വ്യവഹാരം. വിവാഹമോചനം വേണമെന്നു തോന്നിയാല്‍ പ്രമാണിമാരുമായി ബന്ധപ്പെട്ട വ്യക്തികള്‍ കൂടിച്ചേര്‍ന്ന് ആലോചിക്കും. തലാഖു ചൊല്ലുന്നുവെന്ന് പുരുഷന് മൂന്നു പ്രാവശ്യം പറയണം. മൊഴിചൊല്ലിയാലും നിശ്ചിതകാലം ഭര്‍ത്ത്യഗൃഹത്തില്‍ വസിക്കാം. അതിനിടയില്‍ പ്രശ്നം തീര്‍ന്നാല്‍ ഉപേക്ഷിക്കണമെന്നില്ല. മൊഴിചൊല്ലിയാല്‍ അവള്‍ക്ക് പുനര്‍വിവാഹം നടത്താവുന്നതാണ്.
Leave a Reply