മുട്ടറുക്കല്‍
ഒരു മാന്ത്രികകര്മം. മാന്ത്രികക്രിയകള്‍ നടത്തുമ്പോള്‍, ബാധിച്ച ദേവതകളില്‍ സ്വമേധയാ ഒഴിഞ്ഞു പോകാന്‍ തയാറുള്ള ദേവതകള്‍ കാണും. എന്നാല്‍, ‘മറി’ എന്ന ആഭിചാരക്രിയകൊണ്ട് തടസ്സപ്പെടുത്തുന്ന സന്ദര്‍ഭങ്ങളില്‍ ആ ബാധകളുടെ ഗമനമാര്ഗത്തിലുള്ള ‘മറി’ നീക്കണം. ആ കര്‍മമാണ് ‘മുട്ടറക്കല്’. നാളികേരമുടയ്ക്കുക, ആട്, കോഴി മുതലായവയെ അറുക്കുക എന്നിവ അതിന്റെ ചടങ്ങുകളാണ്.
Leave a Reply