പാനകം
ശുദ്ധജലത്തില്‍ ശര്‍ക്കര, ജീരകം, ചുക്ക്, കുരുമുളക്, ഏലത്തരി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പാനീയം. ഇത് ചെറിയ മണ്പാത്രങ്ങളില് നിറച്ചാണ് കുടിക്കുവാന്‍ കൊടുക്കുക. ആ പാത്രങ്ങളെ പാനകക്കുടുക്ക എന്നാണു പറയുന്നത്. ദാഹശമനത്തിനും ക്ഷീണനിവൃത്തിക്കും നല്ല പാനീയമാണ്. പാനകം ചില ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവകാലങ്ങളില്‍ പാനകം തയാറാക്കും. ഉത്തരകേരളത്തിലെ മാവിലക്കാവില്‍ അടി എന്ന അനുഷ്ഠാനപരമായ ശക്തി പ്രകടനം തുടങ്ങുന്നതിനു മുന്‍പ് ദാഹശമനത്തിനു പാനകമാണു കുടിക്കുക. കുടുക്കയില്‍ പാനകം നിറച്ച് ദാനം ചെയ്യാറുണ്ട്. വൈശാഖമാസത്തില്‍ പ്രത്യേകിച്ചും പാനകദാനത്തിനു പ്രാധാന്യമുണ്ട്.
അഗ്നിയില്‍ പാകം ചെയ്യാതെ ഉണ്ടാക്കുന്ന പാനകം അത് സന്ധാനകൃതവുമാണ്. പാനകര സരാദാസവയോജനത്തെ അറുപത്തിനാലു കലാവിദ്യകളില്‍ ഒന്നായി പണ്ടുള്ളവര്‍ പരിഗണിച്ചിരുന്നു.
Leave a Reply