പഞ്ചാരി
കേരളത്തില്‍ പ്രചാരമുള്ള ഒരു സവിശേഷ താളം. കഥകളി, വാദ്യമേളം തുടങ്ങിയവയില്‍ പഞ്ചാരിക്ക് പ്രാധാന്യമുണ്ട്. തിടമ്പുനൃത്തത്തിലെ നാലു താളങ്ങളിലൊന്നാണിത്. കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍പ്പാട്ടുകളില്‍ ഈ താളത്തെക്കുറിച്ചുള്ള പരാമര്‍ശം കാണാം. കിരാതം തുള്ളലില്‍ പഞ്ചാരി അടക്കമുള്ള ഏഴു താളങ്ങളെ താളമാലിക പോലെ പ്രയോഗിച്ചിരിക്കുന്നു. ക്ഷേത്രങ്ങളില്‍ ഉത്സവകാലത്ത് ശീവേലിക്ക് പഞ്ചാരിമേളം മുഖ്യമാണ്. പൂരവേലകള്ക്കും ഈ മേളം പതിവുണ്ട്.
Leave a Reply