താന്ത്രികപത്മങ്ങള്
പൂജാദികര്‍മ്മങ്ങള്‍ക്ക് അരിപ്പൊടി, മഞ്ഞള്‍പ്പൊടി,കരിപ്പൊടി,ചുകപ്പുപൊടി മുതലായവകൊണ്ട് ചിത്രീകരിക്കുന്ന കളം. പത്മത്തില്‍ ദേവതാസങ്കല്പം ചെയ്ത് പൂജനടത്തും. അഷ്ടദളം, സ്വസ്തികമാല,അര്ധസ്വസ്തികം, ്വസ്തിക ചക്രമാല, സ്വസ്തിക പത്മചക്രം,സ്വസ്തിക സര്‍വതോഭദ്രം,ശക്തിമണ്ഡലം,നാന്തകശക്തിചക്രം,വീരാളി,ദണ്ഡ്,ശക്തിദണ്ഡ്,ശ്രീചക്രം,ദുര്‍ഗാചക്രം,മായാചക്രം,പുഷ്പകമാല,ഭദ്രകം,സര്‍വതോഭദ്രം,ചക്രാബ്ജം എന്നിങ്ങനെ പത്മങ്ങള്‍ പലപ്രകാരത്തിലുണ്ട്.താത്രികവിദ്യയുമായി പത്മങ്ങള്‍ക്ക് ബന്ധമുണ്ട് . തന്ത്രസമുച്ചയം,ശേഷസമുച്ചയം,തന്ത്രാര്ണവം,തന്ത്രസാരം,പ്രപഞ്ചസാരം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പത്മങ്ങളെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്.ഋജുരേഖകളും വൃത്തങ്ങളും ത്രികോണങ്ങളും ചതുഷ്കോണങ്ങളും മറ്റുമാണ് പത്മങ്ങള്‍ക്ക് ആകൃതി നല്‍കുന്നത്.
Leave a Reply