തേങ്ങാക്കല്ല്
കേരളത്തിലെ കാവുകളിലും കോട്ട(അമ്പല)ങ്ങളിലും സ്ഥാനങ്ങളിലും മതിലിനകത്ത് തേങ്ങ പൊളിക്കുവാന്‍ (തേങ്ങ എറിയുവാന്‍) വേണ്ടി പ്രതിഷ്ഠിച്ചിട്ടുള്ള കല്ല്. അല്പം ഉയര്‍ന്ന തറയിലാണ് തേങ്ങാക്കല്ല് പ്രതിഷ്ഠിക്കുന്നത്. പ്രത്യേകാകൃതിയില്‍ കൊത്തിയെടുക്കുന്ന കരിങ്കല്ലാണത്. കാവുകളിലും സ്ഥാനങ്ങളിലും തേങ്ങാക്കല്ല് കാണാം. തെയ്യാട്ടക്കാവുകളില് തെയ്യങ്ങള്‍ അതിന് പ്രദക്ഷിണം വയ്ക്കും. മീനമാസത്തിലെ പൂരക്കാലത്ത് തേങ്ങാക്കല്ലിന് പൂവിടുന്ന പതിവുണ്ട്. പൂരക്കളിക്കാര്‍ തേങ്ങാക്കല്ലിനെ വന്ദിച്ചു പാട്ടുപാടും.
Leave a Reply