വൈരജാതന്
ശിവാംശഭൂതമായഓരു ദേവത. ദാരികവധം കഴിഞ്ഞ് കൈലാസത്തിലെത്തിയ ഭഗ്രകാളിയുടെ ക്രോധം ശമിക്കായ്കയാല്‍, സ്ത്രീകളുടെ ക്രോധം പുത്രമുഖം കണ്ടേ അടങ്ങുകയുള്ളുവെന്ന കരുതി, പരമേശ്വരന് രണ്ട് ബാലക്കിടാങ്ങളെ തോറ്റിച്ചമച്ച് കാളി വരുന്ന വഴിക്ക് കിടത്തികയും കാളിക്ക് ബാലവാത്സല്യം ജനിച്ച് അവര്‍ക്ക് മുല കൊടുക്കുകയും ചെയ്തുവെന്നും അവരാണ് വൈരജാതനും ക്ഷേത്രപാലനുമെന്നാണ് പ്രഖ്യാതമായ പുരാവൃത്തം.
അത്യുത്തരകേരളത്തില്‍ വൈരജാതന്റെ തിറകെട്ടിയാടാറുണ്ട്. അതിനു പാടാറുള്ള തോറ്റത്തില്‍ കഥാഗതിക്ക് പ്രഖ്യാതകഥയില്‍ നിന്ന് ചില വ്യത്യാസങ്ങളെല്ലാമുണ്ട്. . വൈരിഘാതകന്‍, വീരഭദ്രന് എന്നീ പേരുകളിലും വൈരജാതനെ വിശേഷിപ്പിച്ചുകാണുന്നു. രക്തജാതന്പൂക്കുന്നതു വൈരജാതന് എന്നീ തെയ്യങ്ങളും വൈരജാതന്റെ സങ്കല്‍പ്പത്തിലുള്ളവയാണ്.
അള്ളടംനാട്ടിലെ എട്ട് ദുഷ്ടപ്രഭുക്കളെ നശിപ്പിക്കാന്‍ ക്ഷേത്രപാലനോടൊപ്പം വൈരജാതനും പടയ്ക്കിറങ്ങി. പടയ്ക്കുശേഷം, വൈരജാതന് ചെറുവതുരുത്തിലെ ‘കമ്പിക്കാനത്തിട’ ത്തിലാണ് ആദ്യം വസിച്ചത്. ‘കമ്പിക്കാന’മെന്ന ആ നായര്‍ത്തറവാടിന്റെ മഹത്വം വൈരജാതന്റെ വരവോടെ ഉയര്‍ന്നു.
Leave a Reply