വട്ടമുടി
തെയ്യം–തിറകള്‍ക്ക് ധരിക്കുന്ന മുടികളില്‍ ഒരിനം. ഭഗവതി, കാളി തുടങ്ങിയവര്‍ക്ക് മിക്കതിനും വട്ടമുടിയാണ്. ആലംകുളങ്ങര ഭഗവതി, കക്കരഭഗവതി, നരമ്പില്‍ഭഗവതി, പ്രമാഞ്ചേരി ഭഗവതി, പൊള്ളക്കരഭഗവതി തുടങ്ങിയവയെല്ലാം വട്ടമുടിത്തെയ്യങ്ങളാണ്. ചുറ്റും പീലിത്തഴപിടിപ്പിച്ച വട്ടമുടിയാണ് പുള്ളിക്കരിങ്കാളി, പുലിയിരുകാളി, പാറോഭഗവതി എന്നിവര്‍ക്കു വേണ്ടത്. കണ്ണങ്കാട്ടു ഭഗവതി, മുച്ചിലോട്ടു ഭഗവതി എന്നിവരുടെ വട്ടമുടി ചെത്തിപ്പൂവുകൊണ്ട് അലങ്കരിക്കും. അതിനെ തിരുമുടി എന്നു പറയും.
Leave a Reply