ഈറ്റും മാറ്റും
കേരളത്തിലെ പ്രാചീനമായ ഒരു ആചാരം. പ്രസവിച്ചാലും മരിച്ചാലും ഋതുവായാലുമുള്ള ആശൗചം നീങ്ങാന്‍ വണ്ണാത്തിമാറ്റ് ഉടുത്ത് കുളിക്കുക എന്നത് പഴയ ആചാരമാണ്. നാടുവാഴിത്ത വ്യവസ്ഥ നിലനിന്നകാലത്ത് നാടുവാഴിക്കെതിരായി പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് നല്‍കിവന്ന ശിക്ഷകളില്‍ ഒന്നായിരുന്നു ഈറ്റും മാറ്റും വിലക്കല്‍. തൊടുമാറ്റ്, ഉടുമാറ്റ്, വിരിമാറ്റ്, എന്നിങ്ങനെ മൂന്നുവിധം മാറ്റുകള്‍ നിലവിലുണ്ടായിരുന്നു.
Leave a Reply