കണ്ണുചിമ്മിക്കളി
കൊച്ചുകുട്ടികളുടെ ഒരു വിനോദം. രണ്ടു കുട്ടികള്‍ കളിക്കുമ്പോള്‍ ആദ്യത്തെ കുട്ടിയോട്,
 ‘കുളുത്തുംകുടിച്ച്
 കാട്ടില്‍ പൂവാ,
 കള്ളനെക്കണ്ടാ
 പേടിക്ക്വോ?”
 എന്നുചോദിക്കും. ‘പേടിക്കില്ല’ എന്നു മറുപടി പറഞ്ഞാല്‍ ആദ്യത്തെക്കുട്ടി രണ്ടാമത്തെ കുട്ടിയുടെ കണ്ണിലൂതും. അപ്പോള്‍ കണ്ണുചിമ്മിയെങ്കില് ആ കുട്ടി പരാജയപ്പെടും. കണ്ണുചിമ്മാതെ, ധൈര്യത്തോടെ നിന്നാല്‍ ജയിക്കും. ഇപ്രകാരം മാറിമാറിക്കളിക്കും.

Leave a Reply