നേപഥ്യരീതി
വസ്ത്രമാല്യാദികളെക്കൊണ്ടുള്ള അലങ്കാരസമ്പ്രദായം. അണിയറയിലെ ഒരുക്കങ്ങളാണവ. ‘നേപഥ്യം’ എന്ന പദത്തിന് നേത്രങ്ങള്‍ക്ക് പഥ്യമായത് എന്നാണ്. ഓരോ ജനസമൂഹത്തിന്റെയും നേപഥ്യരീതികള് അതത് സമൂഹം തന്നെ രൂപപ്പെടുത്തിയിട്ടുള്ളതും അവര്‍ തലമുറകളായി പിന്തുടര്ന്നു വരുന്നതുമാണ്. നേപഥ്യരീതി കൊണ്ട് ഓരോ വര്‍ഗത്തെയും തിരിച്ചറിയുവാന്‍ കഴിയുമായിരുന്നു. ഭൂപ്രകൃതി, കാലാവസ്ഥ, മതവിശ്വാസങ്ങള്‍, ആചാരങ്ങള്‍, ഉത്സവം, കലാപ്രകടനം. തൊഴില്‍ ഭേദങ്ങള്‍, സ്ത്രീപുരുഷ തൊഴില്‍ ഭേദങ്ങള്‍, സാമൂഹിക പദവി, വയസ്സ് തുടങ്ങിയ പല ഉപാധികളും നേപഥ്യരീതിയില് വൈവിധ്യമുളവാക്കാം.
Leave a Reply