പടക്കളി
രണ്ടു ചേരിയായി തിരിഞ്ഞ് കളിയായി ചെയ്യുന്ന യുദ്ധം.ഓണക്കാലത്തും മറ്റും നടത്താറുണ്ടായിരുന്ന ഓണത്തല്ല്, കയ്യങ്കാളി തുടങ്ങിയവ പടക്കളി തന്നെയാണ്. ഓണക്കാലത്തല്ലാതെയും ഈ യുദ്ധപ്രദര്ശനം പതിവുണ്ടായിരുന്നു. ആണ്ടിലൊരിക്കലോ രണ്ടും മൂന്നും വര്‍ഷങ്ങള്‍ കൂടുമ്പോഴോ വിനോദപരമായി പട വെട്ടാറുണ്ടായിരുന്നു. ഈ യുദ്ധക്കളിക്ക് ആയുധങ്ങള്‍ എടുക്കാറുണ്ടായിരുന്നില്ല.
ചില കാവുകളില്‍ ഉത്സവത്തോടനുബന്ധിച്ച് തല്ല്, അടി, എന്നീ പേരുകളില്‍ നടത്താറുള്ള അടിപിടിയും കൂട്ടത്തല്ലും പടക്കളിയുടെ സമ്പ്രദായത്തിലുള്ളതാണ്, തല്ലിന് ഒരനുഷ്ഠാനത്തിന്റെ പരിവേഷം കൂടി നല്‍കാറുണ്ട്. പടക്കളിയില് പങ്കെടുക്കുന്നവര്‍ക്ക് പരിക്കുകള്‍ പറ്റാതിരിക്കയില്ല. എന്നാല്‍ കളിക്കുശേഷം പകപാടില്ല.
Leave a Reply