പടയേറ്റ്
വൃശ്ചികമാസത്തിലെ കാര്ത്തികനാളില് കാരാട്ടുകാവില്ച്ചെന്ന് നടത്തുന്ന വിനോദപരമായ ചടങ്ങ്. കരിന്തളത്തെ ഇളയച്ചന്റെ മേല്‍നോട്ടത്തിലാണ് വ്രതമെടുത്ത വ്യക്തികള്‍ കാരാട്ടുകാവില്ച്ചെന്ന് ശുചീകരണ പ്രവൃത്തികള്‍ ചെയ്യുന്നത്. അവര്‍ മടക്കയാത്രയില്‍ അവിടെ സമൃദ്ധയായിക്കിട്ടുന്ന കാരക്കായകള് ഉടുമുണ്ടിന്റെ മട്ടത്തില്‍ നിറച്ചാണ് വരി. കരിന്തളം കളരിക്കു സമീപത്തുള്ള വയലില്‍ എത്തിയാല്‍ ഒരു ബലപരീക്ഷയെന്നോണം പരസ്പരം കാരക്കായ എറിയും. ഏറുകൊള്ളാതെ ഒഴിഞ്ഞുമാറുന്നതോടൊപ്പം തിരിച്ചേറ് നടത്തുകയും വേണം. ഈ ചടങ്ങിന് പടയേറ് എന്നു പേര്.
Leave a Reply