പതികം
സ്തുതിപരമായ പദ്യഖണ്ഡങ്ങള്‍. ദേവതകളെ സ്തുതിക്കുന്ന പത്തു പദ്യഖണ്ഡങ്ങള്‍ വീതമുള്ള പാട്ട് എന്നാണ് തമിഴില്‍ ‘പതിക’ ത്തിനര്‍ത്ഥം. തെയ്യത്തിന് പാടാറുള്ള തോറ്റംപാട്ടുകളില്‍ ‘പതികം’ എന്ന ഒരിനമുണ്ട്. എന്നാല്‍ തോറ്റംപാട്ടിലെ പതികത്തില്‍ പത്തുവീതം പദ്യഖണ്ഡങ്ങള്‍ കാണുന്നില്ല. ‘കതുവനൂര് വീരന്തോറ്റ’ത്തില്‍ ‘പതിക’മുണ്ട്. മന്നപ്പന്റെ കഥ സംക്ഷിപ്തമായി ആഖ്യാനം ചെയ്യുന്ന സ്തുതിഗാനമാണത്.
Leave a Reply