പട്ടിണിക്കഞ്ഞി
മരിച്ചാല്‍ കഴിക്കുന്ന കഞ്ഞി. സാധാരണയായി പന്ത്രണ്ടാം ദിവസം രാത്രിയിലാണ് ഈ കഞ്ഞി പതിവ്. ശവസംസ്കാരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ഭക്ഷണമാണത്. ചില സമുദായക്കാര്‍ കഞ്ഞിയില്‍ നാളികേരം ചിരവിച്ചേര്ക്കാറുണ്ട്. നായന്മാരില് ചില ഉപവിഭാഗക്കാരുടെയും മറ്റു കീഴ്ജാതിക്കാരുടെയും ഇടയിലാണ് ഈ ആചാരം നിലവിലുള്ളത്. കര്‍മ്മം ചെയ്യുന്ന പിണ്ഡകര്‍ത്താക്കള്‍ പന്ത്രണ്ടാം ദിവസം രാത്രി ബലിയൊഴുക്കിയ ശേഷമേ ഭക്ഷണം കഴിക്കുകയുള്ളൂ. അന്നു പകല്‍ മുഴുവന്‍ പട്ടിണിയായിരിക്കും.
Leave a Reply