പൂരട
മീനമാസത്തിലെ പൂരോല്‍സവത്തിന് കാമനും മറ്റു ദേവതകള്‍ക്കും നിവേദ്യം കഴിപ്പാന്‍ ഉണ്ടാക്കുന്ന അട. കാവുകളിലും ഭഗവതിക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും പൂരട ഉണ്ടാക്കും. ഉണക്കലരിപ്പൊടിയും ശര്‍ക്കരയും നാളികേരവും അല്പം ഉപ്പും ചേര്‍ത്ത് കുഴച്ച് പ്ളാവിലയിലോ വാഴയിലയിലോ പൊതിഞ്ഞ് ആവിയില്‍ വേവിച്ചുണ്ടാക്കുന്ന പലഹാരമാണത്. പൂരം നാളില്‍ സന്ധ്യയ്ക്കു മുമ്പായി പൂരപ്പുക്കളെല്ലാം വാരിയെടുത്ത് പ്ളാവ് തുടങ്ങിയ പാലുള്ള മരത്തിന്റെ മൂട്ടില് കൊണ്ടിടുമ്പോള്‍ അതിനുള്ളില്‍ പൂരടയും വയ്ക്കാറുണ്ട്.
Leave a Reply