രക്തചാമുണ്ഡി
ചണ്ഡമുണ്ഡന്മാരെ വധിക്കുകയും രക്തബീജാസുരന്റെ രക്തം ഭൂമിയില്‍ വീഴാതെ കുടിക്കുകയും ചെയ്ത കാളി രക്തത്തില്‍ മുഴുകിയതുകൊണ്ടാണ് രക്തചാമുണ്ഡി എന്ന പേരുണ്ടായത്.
ഉത്തരകേരളത്തില്‍ രക്തചാമുണ്ഡിയുടെ തെയ്യം പതിവുണ്ട്. പാണന്, മലയന്‍, മുന്നൂറ്റാന്‍ തുടങ്ങിയ സമുദായക്കാരാണ് പ്രസ്തുത തെയ്യം കെട്ടിയാടുന്നത്. രക്തചാമുണ്ഡി ഓരോ പ്രദേശത്തും ഓരോ പേരിലാണ് അറിയപ്പെടുന്നത്. മുട്ടിയറച്ചാമുണ്ഡി, കിഴക്കേറച്ചാമുണ്ഡി. നീലംകൈച്ചാമുണ്ഡി, കട്ടിക്കരച്ചാമുണ്ഡി, പെരിയാട്ടുചാമുണ്ഡി, എടപ്പാറ ചാമുണ്ഡി, ചാലയില്‍ ചാമുണ്ഡി, പ്ളാടക്കച്ചാമുണ്ഡി, വീരചാമുണ്ഡി, ബാലിച്ചേരി ഭഗവതി എന്നീ പേരുകളില്‍ അറിയപ്പെടുന്ന തെയ്യങ്ങളെല്ലാം രക്തചാമുണ്ഡിയുടെ സങ്കല്പത്തിലുള്ളവയാണ്.
Leave a Reply