സസ്യചികില്സ
വൃക്ഷചികിത്സാപദ്ധതി പ്രാചീനകാലം മുതല്ക്കേ പ്രചാരത്തിലുണ്ടായിരുന്നു. വൃക്ഷായുര്‍വേദത്തെക്കുറിച്ചുള്ള ചിന്തകള്‍ ഇവിടെ വളര്‍ച്ചപ്രാപിച്ചിരുന്നു. വിത്തുസംഭരണം, തരംതിരിക്കല്‍, മണ്ണിന്റെവിവേചനം, വിത്തുപാകല്‍, മുളപ്പിക്കുവാനുള്ള മാര്‍ഗങ്ങള്‍, ചെടികളുടെ ശുശ്രൂഷ, വളംചേര്‍ക്കല്‍, കാലാവസ്ഥയെക്കുറിച്ചുള്ള അറിവുകള്‍, ചെടികള്‍ക്കുള്ള രോഗങ്ങളും ചികിത്സയും തുടങ്ങിനിരവധി കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ കഴിയുമായിരുന്നു. മനുഷ്യനെന്ന പോലെ ചെടി/ വൃക്ഷങ്ങള്‍ക്കും വാത, പിത്ത, കഫരോഗങ്ങള്‍ തന്നെയാണ് ബാധിക്കുന്നതെന്ന് പറയപ്പെടുന്നു. അതിനാല്‍, ആയുര്‍വേദത്തിലെ ചികിത്സാതത്വങ്ങള്‍ ചെടികളുടെ കാര്യത്തിലും ബാധകമാണ്.
Leave a Reply