വയനാടന്കാടര്
വയനാട്ടില്‍ മാത്രം കാണുന്ന ഒരു വിഭാഗക്കാര്‍. സ്ത്രീകളെ ‘കാടത്തി’കള്‍ എന്നുംപറയും. കോട്ടയം തമ്പുരാന്റെ സേനാവിഭാഗത്തില്‍പ്പെട്ട നായന്മാരായിരുന്നു തങ്ങളുടെ പൂര്‍വികരെന്ന് കാടര്‍ വിശ്വസിക്കുന്നു. മുന്‍കാലങ്ങളില്‍ അവര്‍ മരുമക്കത്തായികളായിരുന്നു. ഇപ്പോള്‍ മക്കത്തായ സമ്പ്രദായം പിന്തുടര്ന്നുവരുന്നു. കൃഷിയാണ് മുഖ്യഉപജീവനമാര്‍ഗം. നായാട്ടുമുണ്ട്. ഋതുവായാല്‍ നാലുദിവസം ആശൗചം പാലിക്കും. മരിച്ചാല്‍ ശവം അകലെയുള്ള കാട്ടില്‍ കുഴിച്ചിടുകയാണ് ചെയ്യുക. കൊടുങ്ങല്ലൂര്‍ കാളി, കാരിയാത്തന്‍ മലക്കാറി തുടങ്ങിയ ദൈവങ്ങളെ കാടര്‍ ആരാധിക്കുന്നു.
Leave a Reply