ഒറ്റനാള്‍ 12 മണിക്കൂര്‍, 21 ഗാനങ്ങള്‍ പാടി റെക്കാഡിട്ട് അതുല്യനായി എസ്.പി.ബി
ചെന്നൈ: ഒറ്റനാള്‍ 12 മണിക്കൂര്‍, 21 ഗാനങ്ങള്‍ പാടി റെക്കാഡിട്ട് അതുല്യനായി എസ്.പി.ബി. അദ്ദേഹത്തിനു പകരംവയ്ക്കാന്‍ അദ്ദേഹം മാത്രം. അതൊരു റെക്കാഡാണ്. ആ റെക്കാഡ് ഇതുവരെ ആരും തകര്‍ത്തിട്ടില്ല. തകര്‍ക്കാനാവുമെന്നും തോന്നുന്നില്ല.
കന്നട സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിന് വേണ്ടിയാണ് അദ്ദേഹം 12 മണിക്കൂര്‍ കൊണ്ട് 21 ഗാനങ്ങള്‍ പാടി റെക്കോഡ് ചെയ്തത്. തമിഴ് സിനിമയ്ക്ക് വേണ്ടി ഒരു ദിവസം 19 ഗാനങ്ങളും തെലുങ്ക് സിനിമയ്ക്ക് വേണ്ടി 16 പാട്ടുകളും അദ്ദേഹം അങ്ങനെ റെക്കോഡ് ചെയ്തിട്ടുണ്ട്.
വിവിധ ഭാഷകളില്‍ നാല്പതിനായിരത്തിലേറെ ഗാനങ്ങളാണ് അദ്ദേഹം പാടിയിട്ടുള്ളത്.
ആന്ധ്രയിലെ അനന്തപൂരിലെ ജെ.എന്‍.ടി.യുവിലെ ബി.ടെക് വിദ്യാര്‍ഥിയായിരുന്ന എസ്.പി.ബിക്ക് ടൈഫോയിഡ് പിടിപെട്ടില്ലായിരുന്നെങ്കില്‍ ഒരു എന്‍ജിനിയര്‍ മാത്രമേ പിറക്കുകയുള്ളായിരുന്നു. അദ്ദേഹത്തിന് എഞ്ചിനീയറിങ് പഠനം അവസാനിപ്പിക്കേണ്ടിവന്നതിനാല്‍ ലോകാത്ഭുതമായ ഒരു ഗായകന്‍ പിറന്നു. പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സില്‍ പ്രവേശനം നേടി. പക്ഷേ അപ്പോഴൊക്കെയും സംഗീതം സപര്യയാക്കി മാറ്റിയിരുന്നു. പല മത്സരങ്ങളിലുളം നല്ല ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിലെ പ്രശസ്തരായ ഒട്ടുമിക്ക സംഗീതസംവിധായകരും എസ്.പി.ബിയെ കൊണ്ട് പാടിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനെന്ന ബഹുമതിയും എസ്പി.ബിക്കാണ്. തെലുഗു, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. തമിഴ്, കന്നഡ, തെലുഗു, ഇംഗ്ലിഷ് ഭാഷകള്‍ സംസാരിക്കുന്ന എസ്.പി.ബി മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ്.
Leave a Reply