ക ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതോടെ സാഹിത്യനഗരപദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യനഗരമായി കോഴിക്കോട് മാറി.
ലോഗോയും വെബ്‌സൈറ്റും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ആനക്കുളം സാംസ്‌കാരികനിലയത്തെ സാഹിത്യനഗരകേന്ദ്രമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രഖ്യാപിച്ചു.
എല്ലാ വര്‍ഷവും ജൂണ്‍ 23-ന് സാഹിത്യനഗരദിനമായി ആഘോഷിക്കാനും ആറ് വിഭാഗങ്ങളിലായി സാഹിത്യനഗര പുരസ്‌കാരം നല്‍കാനും തീരുമാനിച്ചതായി മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. മുഖ്യാതിഥിയായി. കവി പി.കെ.ഗോപി, കില അര്‍ബന്‍ ചെയര്‍മാന്‍ ഡോ. അജിത് കാളിയത്ത്, എന്‍.ഐ.ടി. ആര്‍ക്കിടെക്ചര്‍ പ്ലാനിങ് മേധാവി ഡോ. സി. മുഹമ്മദ് ഫിറോസ്, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, സെക്രട്ടറി കെ.യു. ബിനി തുടങ്ങിയവര്‍ സംസാരിച്ചു.
മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാര്‍ക്കുകളുമെല്ലാം സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക, സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയവയാണ് ആസൂത്രണം ചെയ്യുന്നത്.