മതേതരത്വം ഉയര്‍ത്തിപ്പിടിച്ച, മലയാള ഭാഷക്കുവേണ്ടി പോരാടിയ കവി നീലമ്പേരൂര്‍ വിടവാങ്ങി
മലയാള കവിയാണ് നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ (ജനനം: 25 മാര്‍ച്ച് 1936). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2000 ല്‍ നേടി. പതിനഞ്ചോളം കവിതാസമാഹാരങ്ങളുള്‍പ്പെടെ മുപ്പതോളം കൃതികളുടെ കര്‍ത്താവാണ്. കുട്ടനാട്ടില്‍ നീലമ്പേരൂര്‍ വില്ലേജില്‍ മാധവന്‍പിള്ളയുടെയും പാര്‍വതിയമ്മയുടെയും മകനായി ജനിച്ചു. ഗണിതശാസ്ത്രത്തില്‍ ബിരുദവും സ്റ്റാറ്റിസ്റ്റിക്‌സില്‍ മാസ്റ്റര്‍ ബിരുദവും നേടി. വ്യവസായ വകുപ്പില്‍ റിസര്‍ച്ച് ഓഫീസറായി. കേരള സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. ചമത എന്ന കാവ്യ സമാഹാരത്തിന് 2000 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. എംഗല്‍സിന്റെ കവിതകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. സ്‌നേഹപൂര്‍വ്വം മീര എന്ന സിനിമക്കായി ഗാനങ്ങളും രചിച്ചു. സെക്രട്ടറിയേറ്റ് വ്യവസായ വാണിജ്യവകുപ്പില്‍ ജോയിന്റ് ഡയറക്ടറായി വിരമിച്ചു.
മലയാളഭാഷ അവഗണിക്കപ്പെടുന്നതിനെതിരെ മലയാള സമിതി നടത്തിയ സമരങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു. പ്രൊഫ.ഒ.എന്‍.വി കുറുപ്പ് രക്ഷാധികാരിയായ സംഘാടക സമിതിയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം.
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
നീലമ്പേരൂര്‍ ഗവ. സ്‌കൂള്‍, ചിങ്ങവനം സെന്റ് തോമസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. പാലക്കാട് ഗവ.വിക്‌ടോറിയ കോളേജില്‍ നിന്ന് സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടി.
നീലമ്പേരൂര്‍ മധുസൂദനന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം പ്രകടിപ്പിച്ചു.
കൃതികള്‍
ചമത
ഇതിലേ വരിക
ഈറ്റിലം
ചിത
ഉറങ്ങുംമുന്‍പ്
അമരന്‍
ഫലിത ചിന്തകള്‍
പുരസ്‌കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (2000)
കണ്ണശ്ശപുരസ്‌ക്കാരം 2012
സംസ്ഥാന ബാലസാഹിത്യ പുരസ്‌ക്കാരം
അബുദാബി ശക്തി അവാര്‍ഡ്
'കനകശ്രീ' അവാര്‍ഡ് (1989)
Leave a Reply